നൃപതുംഗ റോഡിൽ സ്മാർട്ട് ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

നൃപതുംഗ റോഡിൽ സ്മാർട്ട് ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: നൃപതുംഗ റോഡിൽ സ്മാർട്ട് ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. മൊബൈൽ, ലാപ്‌ടോപ്പ് ചാർജിംഗ് പോയിൻ്റുകളും സാനിറ്ററി പാഡ് വെൻഡിംഗ് മെഷീനും നൽകുന്നതാണ് പുതിയ സ്മാർട്ട് ബസ് സ്റ്റേഷൻ. എംഎൻസി സാപിയൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ശിൽപ ഫൗണ്ടേഷനാണ് സ്റ്റേഷൻ വികസിപ്പിച്ചത്. ബുധനാഴ്ച ഫൗണ്ടേഷൻ അംഗങ്ങൾ ചേർന്ന് ബസ് സ്റ്റേഷൻ ബിബിഎംപിക്ക് സമർപ്പിച്ചു.

പാനിക് ബട്ടൺ (അൾസൂർ ഗേറ്റ് പോലീസ് കണ്ട്രോൾ റൂമിലേക്ക് ബന്ധിപ്പിച്ചത്), സിസിടിവി കാമറകളിലൂടെ 24/7 നിരീക്ഷണം, ക്യുആർ കോഡ് സ്കാൻ ചെയ്ത് 5 രൂപ അടച്ച് സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾ ലഭ്യമാക്കാം, സെൻസർ അധിഷ്‌ഠിത ചവറ്റുകുട്ടകൾ, ഓട്ടോമാറ്റിക് ഗാർബേജ് കൺട്രോൾ സിസ്റ്റം, ബിഎംടിസി ബസുകളുടെ തത്സമയ വിവരങ്ങൾ എന്നിവയാണ് പുതിയ ബസ് സ്റ്റേഷന്റെ പ്രത്യേകത.

TAGS: BENGALURU | BUS STOP
SUMMARY: Smart bus station at nrupathumga road starts functioning

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *