മുഡ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സ്നേഹമയി കൃഷ്ണ

മുഡ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സ്നേഹമയി കൃഷ്ണ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ. കേസ് സിബിഐക്ക് കൈമാറണമെന്ന ഹർജി കർണാടക ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കേസിൽ ഒന്നാം പ്രതി.

സ്നേഹമയീ കൃഷ്ണയുടെ ഹർജി വെള്ളിയാഴ്ചയാണ് ഹൈക്കോടതി തള്ളിയത്. സിദ്ധരാമയ്യക്കെതിരെ ഇദ്ദേഹം നൽകിയ പരാതിയിലാണ് ലോകായുക്ത കേസെടുത്ത് അന്വേഷണം നടത്തുന്നത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള ലോകായുക്തയുടെ അന്വേഷണം നീതിപൂർവമാകില്ലെന്നും, നിഷ്പക്ഷമായ അന്വേഷണമാണ് കേസിൽ ആവശ്യമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സ്നേഹമയി കൃഷ്ണ ഹൈക്കോടതിയെ സമീപിച്ചത്.

TAGS: MUDA SCAM
SUMMARY: Activist snehamayi krishna to approach SC in muda case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *