സ്നേഹസാന്ത്വനം; പഠനോപകരണങ്ങൾ വിതരണം ചെയ്തു

സ്നേഹസാന്ത്വനം; പഠനോപകരണങ്ങൾ വിതരണം ചെയ്തു

ബെംഗളൂരു: പ്രവാസി കോൺഗ്രസ്‌ കർണാടകയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കൽപ്പറ്റയിൽ സംഘടിപ്പിച്ച സ്നേഹസാന്ത്വനം പരിപാടിയുടെ ഭാഗമായി ഏലസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കൾക്ക് വിവിധ പഠനോപകരണങ്ങളടങ്ങിയ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.

ആയുഷ്മാൻ ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ്‌ അഡ്വ. സത്യൻ പുത്തൂർ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖ് ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജെയ്സൺ ലുക്കോസ്, ആയുഷ്മാൻ ഗ്രൂപ്പ്‌ ഓഫ് കമ്പനിസ് മാനേജിങ്ങ് ഡയറക്ടർ ഡോ. ആദർശ്, ബെംഗളൂ ഡോക്ടേഴ്സ് സെൽ പ്രസിഡന്റ്‌ ഡോ. നകുൽ, മാനേജിങ്ങ് പാർട്ണർമാരായ സുധീഷ്, ദീപേഷ്, യുഡിഫ് കർണാടക പ്രതിനിധി സിദ്ദിഖ് തങ്ങൾ എന്നിവർ സംസാരിച്ചു.

600 ഓളം കുട്ടികൾക്കാണ് ഈ വർഷം പഠനസഹായം നൽകുന്നത്. ഈ മാസം 18 ന് ബെംഗളൂരുവിൽ നടക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിലും 21 ന് കെ ആർ പുരത്തു വച്ചു നടക്കുന്ന സമ്മേളനത്തിലും എല്ലാ പ്രവർത്തകരും പങ്കെടുക്കണമെന്ന് നേതാക്കൾ അറിയിച്ചു.

<BR>
TAGS : PRAVASI CONGRESS KARNATAKA
SUMMARY : Snehaswanthanam Study materials were distributed

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *