ബിസിനസിലെ നഷ്ടം; സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

ബിസിനസിലെ നഷ്ടം; സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

ബെംഗളൂരു: സ്റ്റാർട്ടപ്പ് ബിസിനസിലെ നഷ്ടവും, മാനസിക സംഘർഷവും കാരണം ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി. കുഡ് ‌ലുവിനടുത്തുള്ള അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മായങ്ക് രജനി (30) ആണ് മരിച്ചത്. കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് ഇയാൾ മരിച്ചത്. 2018ൽ ഉത്തർ പ്രദേശിൽ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയ മായങ്ക് സോഫ്റ്റ്വെയർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഒപ്പം സ്റ്റാർട്ട്‌അപ്പ് ബിസിനസും നടത്തിയിരുന്നു.

അടുത്തിടെ മായങ്ക് നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ രജനി അപ്പാർട്ട്മെന്റിൽ നിന്ന് ചാടുകയായിരുന്നു. സുരക്ഷ ജീവനക്കാരാണ് പോലീസിനെയും കുടുംബത്തെയും വിവരം അറിയിച്ചത്. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മായങ്കിന്റെ പിതാവിന്റെ പരാതിയിൽ പരപ്പന അഗ്രഹാര പോലീസ് കേസെടുത്തു.

TAGS: BENGALURU | DEATH
SUMMARY: Software engineer jumps off from 12th floor of apartment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *