പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ ജവാന് വീരമൃത്യു

പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ ജവാന് വീരമൃത്യു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഉധംപൂരിൽ പാക് ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ ജവാൻ വീരമൃത്യു വരിച്ചു. ഉധംപുരിൽ വ്യോമതാവളത്തിനു നേരെ പാക്കിസ്ഥാൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സൈനികന് പരുക്കേറ്റത്. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായ രാജസ്ഥാന്‍ സ്വദേശി സുരേന്ദ്ര കുമാർ മോഗ (36) ആണ് മരിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ശനിയാഴ്ച പുലര്‍ച്ചെയാണ് ഉധംപുരിൽ വ്യോമതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇതുവരെ മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനുമാണ് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.

ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്ര കുമാറിന്റെ ദേഹത്തേക്ക് ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സുരേന്ദ്ര സിംഗിന്റെ മരണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ അനുശോചിച്ചു. ഞായറാഴ്ച വൈകിട്ട് മൃതദേഹം ജന്മസ്ഥലത്ത് എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ജമ്മുകാശ്‌മീരിലെ നിയന്ത്രണരേഖയ്‌ക്ക് സമീപം ഇന്നലെ പുലർച്ചെ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിലും വെടിവയ്പിലും ബി.എസ്.എഫ് സബ് ഇൻസ്‌പെക്‌ടർ മുഹമ്മദ് ഇംതിയാസ് വീരമൃത്യു വരിച്ചിരുന്നു. അതിർത്തി മേഖലയിൽ ഇന്ത്യൻ പോസ്റ്റിന്റെ നേതൃത്വം ഇദ്ദേഹത്തിനായിരുന്നു. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് മുഹമ്മദ് ഇംതിയാസിന് വെടിയേറ്റത്.ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം വഷളായതിന് ശേഷം അന്താരാഷ്ട്ര അതിർത്തിയിൽ സൈനിക പോസ്റ്റുകൾക്ക് നേരെയും ഗ്രാമങ്ങളിലേക്കും പാകിസ്ഥാൻ വലിയ തോതിൽ ആക്രമണം നടത്തിയിരുന്നു. ഇത് പ്രതിരോധിക്കാൻ ശക്തമായി ബിഎസ്എഫ് ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് ഇംതിയാസിന് ജീവൻ നഷ്ടമായത്.
<BR>
TAGS : PAK ATTACK | MARTYRDOM
SUMMARY : Soldier injured in Pakistan drone strike dies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *