നദിയിൽ വീണ ആൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സൈനികൻ മുങ്ങിമരിച്ചു

നദിയിൽ വീണ ആൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സൈനികൻ മുങ്ങിമരിച്ചു

ബെംഗളൂരു: നദിയിൽ വീണ ആൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൈനികൻ മുങ്ങിമരിച്ചു. ബാഗൽകോട്ട് ബദാമി മണ്ണേരി ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ സൈനികനൊപ്പം ആൺകുട്ടിയും മുങ്ങിമരിച്ചു. ഹൻസനൂർ ഗ്രാമത്തിലെ ശേഖപ്പ (15), ഗഡഗ് ജില്ലയിലെ ബെനാൽ സ്വദേശി മഹാന്തേഷ് (25) എന്നിവരാണ് മരിച്ചത്. മലപ്രഭ നദിയിൽ കുളിക്കാനിറങ്ങിയ ശേഖപ്പ കാൽവഴുതി ആഴത്തിലേക്ക് വീഴുകയായിരുന്നു.

നദിയുടെ തീരത്തുണ്ടായിരുന്ന മഹാന്തേഷ് ഇത് കാണുകയും കുട്ടിയെ രക്ഷിക്കാനായി നദിയിലേക്ക് ചാടുകയും ചെയ്തു. എന്നാൽ ഇരുവർക്കും ജീവൻ നഷ്ടപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഇവരുടെ മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ ബദാമി പോലീസ് കേസെടുത്തു.

TAGS: KARNATAKA | DROWNED TO DEATH
SUMMARY: Soldier, minor boy drown in Malaprabha river waters in Bagalkot

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *