ഭാഷാപ്രശ്നത്തിന് പരിഹാരം; ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരോട് ഇനി യാത്രക്കാർക്ക് കന്നഡയിൽ സംസാരിക്കാം

ഭാഷാപ്രശ്നത്തിന് പരിഹാരം; ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരോട് ഇനി യാത്രക്കാർക്ക് കന്നഡയിൽ സംസാരിക്കാം

ബെംഗളൂരു: ബെംഗളൂരുവിലേക്ക് എത്തുന്ന മലയാളികള്‍ അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലുള്ളവരെ ഏറെ കുഴയ്ക്കുന്ന ഒന്നാണല്ലോ കന്നഡ ‘ഗൊത്തില്ല’ എന്നത്. എന്നാൽ ഇതിന് താത്കാലിക പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. നഗരത്തിലെ ഓട്ടോ ഡ്രൈവർമാരും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയം എളുപ്പത്തിലാക്കാനായി യാത്രക്കാർ ഓട്ടോക്കാരോട് ചോദിക്കാനിടയുള്ള 14 ചോദ്യങ്ങളുടെ കന്നഡ വാക്കുകൾ ഇംഗ്ലീഷിലാക്കിയുള്ള കന്നഡ കലിസി കന്നഡ ബളസി ഭാഷാ സഹായ കാർഡുകൾ പുറത്തിറക്കിയിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. ഓട്ടോയിൽ യാത്ര ചെയ്യുമ്പോഴും ഓട്ടോ ബുക്ക് ചെയ്യുമ്പോഴും ചോദിക്കേണ്ട ചോദ്യങ്ങളും അതിന് ലഭിച്ചേക്കാവുന്ന ഡ്രൈവറുടെ മറുപടിയുമാണ് കാർഡിലുള്ളത്.

മറ്റുള്ളവരില്‍ കന്നഡ ഭാഷ കൂടുതൽ സൗഹൃദമാക്കുക, ഓട്ടോക്കാരുമായുള്ള ആശയവിനിമയം അനായാസമാക്കുക എന്നീ ലക്ഷ്യങ്ങളോടെ കന്നഡ രാജ്യോത്സവ ദിനത്തോടനുബന്ധിച്ചാണ് ബെംഗളൂരു ട്രാഫിക് പോലീസ് ഇത്തരമൊരു ആശയം നടപ്പിലാക്കിയത്. കാർഡിൽ കൊടുത്തിരിക്കുന്ന ക്യു ആർ കോഡിലൂടെ ഇതിൻ്റെ വീഡിയോ ഡെമൺസ്ട്രേഷനും ലഭ്യമാക്കിയിട്ടുണ്ട്. 5000-ത്തോളം ഓട്ടോ റിക്ഷകളില്‍ കാര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ട്. ട്രാഫിക് വിഭാഗം തന്നെയാണ് കാര്‍ഡുകള്‍ തയ്യാറാക്കുന്നത്,

ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ അജ്മൽ സുൽത്താനാണ് ഇത്തരമൊരു ആശയം കൊണ്ടുവന്നത്. അദ്ദേഹം തൻ്റെ ഓട്ടോയിൽ സ്ഥാപിച്ചിരുന്ന ഭാഷാസഹായ കാർഡുകൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയിരുന്നു.
<BR>
TAGS : BENGALURU TRAFFIC POLICE
SUMMARY : Solution to language problem; Passengers can now speak in Kannada to auto drivers in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *