മുൻ മന്ത്രി ബി. സി. പാട്ടീലിന്റെ മരുമകനെ മരിച്ച നിലയിൽ കണ്ടെത്തി

മുൻ മന്ത്രി ബി. സി. പാട്ടീലിന്റെ മരുമകനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മുൻ മന്ത്രി ബി.സി. പാട്ടീലിൻ്റെ മരുമകനെ മരിച്ച നിലയിൽ കണ്ടെത്തി. കെ.ജി. പ്രതാപ് കുമാർ (42) ആണ് മരിച്ചത്. ദാവൻഗരെ ഹൊന്നാലി താലൂക്കിലെ അരകെരെ ഗ്രാമത്തിനടുത്തുള്ള വനമേഖലയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

പ്രതാപ് കുമാർ, പാട്ടീലിൻ്റെ മൂത്ത മകൾ സൗമ്യയുടെ ഭർത്താവാണ്. അരകെരെ ഗ്രാമത്തിന് സമീപം റോഡരികിൽ കാർ നിർത്തി വിഷം കഴിച്ചതായാണ് സംശയമെന്ന് പോലീസ് പറഞ്ഞു.

അവശനിലയിലായ അദ്ദേഹത്തെ നാട്ടുകാർ ഹൊന്നാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യനില ഗുരുതരമായതിനാൽ, പിന്നീട് അദ്ദേഹത്തെ ശിവമോഗയിലെ മക്ഗാൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിച്ച ശേഷം മരണകാരണം വ്യക്തമാകുമെന്ന് പോലീസ് പറഞ്ഞു.

TAGS: KARNATAKA | BC PATIL
SUMMARY: Son in law of former minister bc patil found dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *