മസ്തിഷ്കാര്‍ബുദം ബാധിച്ച അമ്മയെ മകൻ വെട്ടിക്കൊന്നു

മസ്തിഷ്കാര്‍ബുദം ബാധിച്ച അമ്മയെ മകൻ വെട്ടിക്കൊന്നു

കോഴിക്കോട്: മസ്തിഷ്ക അർബുദം ബാധിച്ച അമ്മയെ ലഹരിക്കടിമയായ മകൻ വെട്ടിക്കൊന്നു. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി വേനക്കാവ് ചോയിയോടിലാണ് സംഭവം. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദയെയാണ്( 53) ഏക മകനായ ആഷിക് (24) കൊടുവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.

മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയായ ഷക്കീലയുടെ ചോയിയോടുള്ള വീട്ടില്‍ വിശ്രമത്തിലായിരുന്നു. അയല്‍പക്കത്തെ വീട്ടില്‍ നിന്നും കൊടുവാള്‍ ചോദിച്ചു വാങ്ങി വീടിനകത്ത് കയറി സുബൈദയെ കഴുത്തിന് പലതവണ മാരകമായി വെട്ടുകയായിരുന്നു. വെട്ടേറ്റ് കഴുത്ത് ഏറെക്കുറെ അറ്റ നിലയിലായിരുന്നു. സുബൈദ തല്‍ക്ഷണം മരിച്ചു. നാട്ടുകാരാണ് പ്രതിയെ കെട്ടിയിട്ട് താമരശ്ശേരി പോലീസില്‍ ഏല്‍പ്പിച്ചത്.

TAGS : CRIME
SUMMARY : Son killed his mother who was suffering from brain cancer

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *