അട്ടപ്പാടിയിൽ അമ്മയെ മകൻ തലക്കടിച്ചു കൊലപ്പെടുത്തി

അട്ടപ്പാടിയിൽ അമ്മയെ മകൻ തലക്കടിച്ചു കൊലപ്പെടുത്തി

പാലക്കാട്:  അട്ടപ്പാടിയിൽ മകൻ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി. അരളികോണം സ്വദേശി രേഷി (55 )യാണ് കൊല്ലപ്പെട്ടത്. മകൻ രഘു (36) ആണ് പ്രതി. ഇന്ന് പുലർച്ചെ ആണ് സംഭവം. ഉറങ്ങിക്കിടന്ന രേഷിയെ ഹോളോബ്രിക്സ് ഉപയോ​ഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വരികയാണ്.

രഘു മാനസിക പ്രശ്‌നങ്ങൾ ചികിത്സ തേടുന്നയാളാണെന്ന് പോലീസ് പറയുന്നു. രേഷിയുടെ മൃതദേഹം കോട്ടത്തറ ആശുപത്രിയിലാണ്. അഗളി സമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മൃതദേഹം മാറ്റും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായാണ് ലഭിക്കുന്ന വിവരം. തുടർന്നാണ് പുലർച്ചെ ഉറങ്ങിക്കൊണ്ടിരുന്ന രേഷിയെ മകൻ കൊലപ്പെടുത്തിയത്.
<BR>
TAGS : MURDER | PALAKKAD
SUMMARY : Son kills mother by hitting her on the head in Attappadi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *