പതിനൊന്നുകാരിക്ക് സ്കൂളിൽ മർദനം; പ്രിൻസിപ്പലിന്റെ മകൻ അറസ്റ്റിൽ

പതിനൊന്നുകാരിക്ക് സ്കൂളിൽ മർദനം; പ്രിൻസിപ്പലിന്റെ മകൻ അറസ്റ്റിൽ

ബെംഗളൂരു: സ്കൂളിൽ വെച്ച് പതിനൊന്നുകാരിയെ ക്രൂരമായി മർദിച്ച പ്രിൻസിപ്പലിന്റെ മകൻ അറസ്റ്റിൽ. ബെംഗളൂരു കൊത്തന്നൂരിലെ ജാമിയ ആയിഷാ സിദ്ധിഖി മദ്രസ പ്രിൻസിപ്പലിന്റെ മകൻ മുഹമ്മദ് ഹസൻ ആണ് പിടിയിലായത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി.

പെണ്‍കുട്ടി ക്ലാസിൽ അനുസരണക്കേട് കാണിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. കുട്ടിയെ പ്രതി വടികൊണ്ട് അടിക്കുകയും വിരലുകൾക്കിടയിൽ പെൻസിൽ വെച്ച് തിരിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും പോലീസ് പറഞ്ഞു. കുട്ടിയെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിളിച്ചു വരുത്തിയായിരുന്നു മർദിച്ചത്. അതേസമയം മറ്റ്‌ പെൺകുട്ടികളെയും ഹസൻ നിരന്തരം മർദിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: BENGALURU
SUMMARY: 11-year-old girl physically assaulted at Bengaluru school

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *