സോണിയ ഗാന്ധി കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ

സോണിയ ഗാന്ധി കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണായി സോണിയാ ഗാന്ധി എം.പിയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെയാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ കെ.സുധാകരന്‍ ഗൗരവ് ഗോഗോയ്, താരിഖ് അന്‍വര്‍ എന്നിവര്‍ പിന്തുണയ്ക്കുകയും ചെയ്തു. ശനിയാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സോണിയാഗാന്ധിയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. രാവിലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം രാഹുല്‍ഗാന്ധി ഏറ്റെടുക്കണമെന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കിയിരുന്നു.

റായ്ബറേലിയില്‍നിന്ന് മത്സരിക്കുന്നതില്‍നിന്ന് പിന്മാറിയ സോണിയാ ഗാന്ധി ഇത്തവണ രാജസ്ഥാനില്‍നിന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. റായ്ബറേലിയില്‍ മത്സരിച്ച രാഹുല്‍ഗാന്ധി 3,900,30 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. വയനാട് മണ്ഡലം ഒഴിഞ്ഞ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ തുടരാൻ തീരുമാനമായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
<br>
TAGS : SONIA GANDHI | CONGRESS PARLIAMENTARY PARTY CHAIRPERSON | INDIA ALLIANCE
SUMMARY : Sonia Gandhi elected as Congress Parliamentary Party Chairperson

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *