ലൈംഗികപീഡന കേസ്; സൂരജ് രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ലൈംഗികപീഡന കേസ്; സൂരജ് രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബെംഗളൂരു പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ജൂലൈ 18 വരെയാണ് കസ്റ്റഡി കാലാവധി.

ജൂലൈ ഒന്നിന് സൂരജിന്റെ സി.ഐ.ഡി കസ്റ്റഡി രണ്ടു ദിവസത്തേക്കുകൂടി നീട്ടിനൽകി കോടതി ഉത്തരവിട്ടിരുന്നു. കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിച്ചതോടെയാണ് ​അന്വേഷണ സംഘം സൂരജ് രേവണ്ണയെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞയാഴ്ച സിഐഡി ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇയാളുടെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചു.

ജൂൺ 23നാണ് സൂരജ് അറസ്റ്റിലാകുന്നത്. ജൂൺ 16ന് ഗണ്ണിക്കടയിലെ സൂരജിന്റെ ഫാം ഹൗസിൽ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ഹാസൻ അർക്കൽഗുഡ് സ്വദേശിയും 27കാരനുമായ ജെഡിഎസ് പ്രവർത്തകനാണ് സൂരജിനെതിരെ പീഡന പരാതി നൽകിയിരുന്നു. പിന്നാലെ ജൂൺ 25ന് പാർട്ടി പ്രവർത്തകനായ മറ്റൊരു യുവാവും സൂരജിനെതിരെ പീഡനപരാതി നൽകിയിരുന്നു. നിലവിൽ നാല് ലൈംഗിക പീഡനക്കേസുകൾ നേരിടുന്ന മുൻ ഹാസൻ എംപി പ്രജ്വൽ രേവണ്ണയുടെ മൂത്ത സഹോദരനാണ് സൂരജ്.

TAGS: KARNATAKA | SOORAJ REVANNA
SUMMARY: Court remands JD(S) MLC Suraj Revanna in judicial custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *