ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ സ്കൈഡെക്ക് ഇനി ബെംഗളൂരുവിലെ നൈസ് റോഡിൽ

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ സ്കൈഡെക്ക് ഇനി ബെംഗളൂരുവിലെ നൈസ് റോഡിൽ

ബെംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ വ്യൂവിംഗ് ടവറായ സ്കൈഡെക്ക് നൈസ് റോഡിൽ നിർമിക്കും. ബെംഗളൂരുവിനെ 360 ഡിഗ്രി വ്യൂപോയിന്റിൽ കാണാൻ സാധിക്കുമെന്നതാണ് സ്കൈഡെക്കിന്റെ സവിശേഷത. പദ്ധതിക്ക് കർണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകിയിരുന്നു. 500 കോടി രൂപ ചെലവിലാണ് ടവറിന്റെ നിർമാണം.

ഔട്ടർ ബെംഗളൂരുവിലെ നൈസ് റോഡിൽ 250 മീറ്റർ ഉയരത്തിലാണ് ടവർ നിർമ്മിക്കുന്നത്. 73 മീറ്റർ ഉയരമുള്ള കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങ് ഉയരമുണ്ടാകും ബെംഗളൂരുവിലെ സ്കൈഡെക്കിന്. കൂടാതെ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന് കരുതപ്പെടുന്ന 160 മീറ്ററിലധികം ഉയരമുള്ള സിഎൻടിസി പ്രസിഡൻഷ്യൽ ടവറിനെക്കാൾ ഉയരത്തിലായിരിക്കും സ്കൈഡെക്ക്.

പദ്ധതി ആദ്യം സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ (സിബിഡി) നിർമ്മിക്കേണ്ടതായിരുന്നു, എന്നാൽ പ്രദേശം എച്ച്എഎല്ലിന് സമീപമായതിനാൽ പ്രതിരോധ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. സ്കൈഡെക്ക് പ്രോജക്റ്റിൻ്റെ രൂപകൽപ്പന അരയാലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കുന്ന സ്കൈഡെക്കിനെ മെട്രോ റെയിലുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

TAGS: BENGALURU | SKYDECK
SUMMARY: South asias largest skydeck to be built in nice road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *