ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വർ നാടകോത്സവം മാർച്ച്‌ 1,2 തിയ്യതികളിൽ

ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വർ നാടകോത്സവം മാർച്ച്‌ 1,2 തിയ്യതികളിൽ

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജവും ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷനും
സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ പ്രവാസി നാടകോത്സവം 2025, ഇന്ദിരനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് 1,2 തിയ്യതികളില്‍ നടക്കും.

കേരളത്തിനു പുറത്ത് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള നാടക സമിതികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. നാടകത്തിന്റെ ദൈര്‍ഘ്യം 1 മണിക്കൂര്‍ 15 മിനിറ്റില്‍ കൂടാന്‍ പാടില്ല.

തിരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങള്‍ ആണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുക. നാടകോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സമിതികള്‍ തങ്ങളുടെ അപേക്ഷയും നാടകത്തിന്റെ സ്‌ക്രിപ്റ്റും ജനുവരി 15 നു മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.

നാടകോത്സവത്തില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന്? 50,000 യും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം – ? 30,000 യും മൂന്നാം സമ്മാനം – ? 20,000 നല്‍കും.

മികച്ച നടന്‍, നടി, സംവിധായകന്‍, തിരക്കഥ കൃത്ത് എന്നിവര്‍ക്ക് 5,000 രൂപ വീതവും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍ക്ക് ? 10,000 പ്രോത്സാഹന സമ്മാനമായി നല്‍കുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളിധരന്‍, ഇസിഎ സാഹിത്യവിഭാഗം കണ്‍വീനര്‍ ഒ വിശ്വനാഥന്‍ എന്നിവര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ക്ക് 9980090202, 87926 8760
<br>
TAGS : DRAMA COMPETITION

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *