ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ എ.സി മാർക്കറ്റ് ബെംഗളൂരുവിൽ ആരംഭിച്ചു

ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ എ.സി മാർക്കറ്റ് ബെംഗളൂരുവിൽ ആരംഭിച്ചു

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ആദ്യത്തെ എ.സി. ഭൂഗർഭ വ്യാപാരകേന്ദ്രം  ബെംഗളൂരുവിൽ ആരംഭിച്ചു. വിജയനഗർ മെട്രോ സ്റ്റേഷനു സമീപത്ത് ‘കൃഷ്ണദേവരായ പാലികെ ബസാർ’ എന്ന പേരില്‍ ബിബിഎം.പി നിര്‍മിച്ച മാർക്കറ്റ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. വിജയനഗർ എം.എൽ.എ. എം. കൃഷ്ണപ്പ, ബി.ബി.എം.പി. ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

ഡൽഹിയിലെ പ്രസിദ്ധമായ പാലിക ബസാറിന്‍റെ മാതൃകയില്‍ അഞ്ചുകോടി രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നിർമിച്ചിരിക്കുന്നത്. 2017 ഡിസംബറിലാണ് മാർക്കറ്റിന്റെ നിർമാണമാരംഭിച്ചത്. വിജയനഗറില്‍ നേരത്തേ പഴങ്ങളും പച്ചക്കറികളും വിൽപ്പന നടത്തിയിരുന്ന സ്ഥലവും സർവീസ് റോഡുമുള്ള സ്ഥലത്താണ് നിർമിച്ചത്

നൂറുമീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള മാർക്കറ്റിൽ 79 കടകളാണുള്ളത്. രണ്ട് പ്രവേശനകവാടങ്ങളും രണ്ട് എസ്കലേറ്ററുകളും ഒരു ലിഫ്റ്റുമുണ്ട്. ആളുകൾക്ക് നടക്കാൻ മൂന്നുമീറ്റർ വീതിയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
<br>
TAGS : BBMP
SUMMARY : South India’s first underground AC market launched in Bengaluru

 

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *