ദക്ഷിണ കൊറിയയുടെ പേര് മാറ്റി അനൗൺസ്മെന്റ്; ക്ഷമാപണം നടത്തി ഒളിമ്പിപിക്സ് കമ്മിറ്റി

ദക്ഷിണ കൊറിയയുടെ പേര് മാറ്റി അനൗൺസ്മെന്റ്; ക്ഷമാപണം നടത്തി ഒളിമ്പിപിക്സ് കമ്മിറ്റി

ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനിടെ ദക്ഷിണ കൊറിയുടെ പേര് തെറ്റായി അനൗൺസ് ചെയ്തതിൽ ക്ഷമ പറഞ്ഞ് അന്തരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. ദക്ഷിണ കൊറിയയ്ക്ക് പകരം ഉത്തര കൊറിയ എന്നാണ് ഉദ്ഘാടന ചടങ്ങിനിടെ അനൗൺസ്മെന്റ് ചെയ്തത്. മാർച്ച് പാസ്റ്റിനായി ടീം എത്തിയപ്പോഴായിരുന്നു സംഭവം.

ഡെമോക്രാറ്റിക്ക് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയ (ഉത്തര കൊറിയ) എന്നാണ് ഫ്രഞ്ച് അനൗൺസർ മൈക്കിലൂടെ പറഞ്ഞത്. സംഭവത്തിന് പിന്നാലെ വിമർശനവുമായി ​ ദക്ഷിണ കൊറിയ അധികൃതർ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒളിമ്പിക്സ് കമ്മിറ്റി ക്ഷമ പറഞ്ഞത്. സംഭവിച്ച തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്ന് അന്തരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചു.

ദക്ഷിണ കൊറിയൻ പ്രസിഡൻ്റിനോട് നേരിട്ട് ഫോണിൽ മാപ്പ് പറയണമെന്ന് ഐഒസി മേധാവി തോമസ് ബാച്ച് ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന സന്ദേശം ലഭിച്ചതായി കൊറിയൻ സ്‌പോർട് ആൻഡ് ഒളിമ്പിക് കമ്മിറ്റി പറഞ്ഞു. സംഭവത്തിൽ സിയോളിലെ ഫ്രഞ്ച് എംബസിയുമായി ബന്ധപ്പെട്ടതായി വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

TAGS: OLYMPICS | SOUTH KOREA
SUMMARY: South Korea Mistakenly Introduced As North Korea During Paris Olympics Opening Ceremony

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *