ചരിത്ര നേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ ഭാഗം വിജയകരമായി തിരിച്ചിറക്കി-വീഡിയോ

ചരിത്ര നേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ ഭാഗം വിജയകരമായി തിരിച്ചിറക്കി-വീഡിയോ

ടെക്‌സാസ്: ബഹിരാകാശ വിക്ഷേപണത്തില്‍ ചരിത്ര നേട്ടവുമായി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്. ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കി. സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ അഞ്ചാമത്തെ പരീക്ഷണത്തിലാണു സ്‌പേസ് എക്‌സ് നേട്ടം കൈവരിച്ചത്. ബഹിരാകാശ ലോകത്തെ്‌ ആദ്യമായാണ്‌ ലോഞ്ച്‌ പാഡിലേക്ക്‌ റോക്കറ്റ്‌ തിരിച്ചിറക്കുന്നത്‌. റോക്കറ്റ്‌ തിരിച്ചിറക്കുന്നതിന്റെ വീഡിയോ ഇലോൺ മസ്‌ക്‌ എക്‌സിൽ പങ്കുവയ്‌ക്കുകയും ചെയ്തു.

ടെക്‌സാസിലെ ബ്രൗണ്‍സ്വില്ലില്‍ വിക്ഷേപണം നടന്ന് ഏഴ്‌ മിനുട്ടുകൾക്ക്‌ ശേഷമാണ്‌ റോക്കറ്റ്‌ ലോഞ്ച്‌പാഡിലേക്ക്‌ തിരിച്ചെത്തിയത്‌. ഭൂമിയിലേക്ക്‌ തിരിച്ചിറങ്ങുന്ന ബൂസ്റ്റർ ലോഞ്ച്‌പാഡിലുള്ള ചോപ്‌സറ്റിക്കിലേക്ക്‌ എത്തുകയായിരുന്നു. സ്റ്റാർഷിപ്പിന്റെ അഞ്ചാമത്തെ പരീക്ഷണത്തിലാണ്‌ സ്‌പേസ്‌ എക്‌സ്‌ ലക്ഷ്യം കൈവരിച്ചത്‌. 121 മീറ്റർ ഉയരവും 100 മുതൽ 150 ടൺ വരെ ഭാരവുമാണ്‌ ബുസ്റ്ററിനുള്ളത്‌.

അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ-സംരംഭമാണ് സ്‌പേസ് എക്‌സ് (സ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ടെക്‌നോളജീസ് കോര്‍പ്പറേഷന്‍). പെയ്പാലിന്റെയും ടെസ്ല മോട്ടോഴ്‌സിന്റെയും സ്ഥാപകനായ ഈലോണ്‍ മസ്‌ക് ആണ് ഇതിന്റെ സി ഇ ഒ.പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടുപോകാൻ മസ്‌കിനു പദ്ധതിയുണ്ട്.
<BR>
TAGS : SPACE X | STAR SHIP |
SUMMARY : SpaceX with historic achievement; Booster part of starship rocket successfully relaunched – video

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *