നരഭോജി കടുവയെ കൊല്ലാനുള്ള പ്രത്യേക ദൗത്യം ഇന്നും; പുലര്‍ച്ചെയും കടുവയെ കണ്ടു

നരഭോജി കടുവയെ കൊല്ലാനുള്ള പ്രത്യേക ദൗത്യം ഇന്നും; പുലര്‍ച്ചെയും കടുവയെ കണ്ടു

വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കൊല്ലാനുള്ള പ്രത്യേക ദൗത്യം ഇന്നും. രാവിലെ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 30 അംഗ പ്രത്യേക സംഘം കാടു കയറും. വനാതിർത്തികൾ ആറ് സംഘങ്ങൾ കൂടി വളഞ്ഞാവും കടുവയെ തിരയുക. ഇന്നലെ താറാട്ട് വച്ച് ആർ.ആർ.ടി. അംഗമായ ജയസൂര്യയെ ആക്രമിച്ച കടുവ പഞ്ചാരക്കൊല്ലി കാടുവിട്ടിട്ടില്ലെന്നാണ് വനം വകുപ്പിന്‍റെ നിഗമനം. ദൗത്യത്തോട് അനുബന്ധിച്ച് പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയം കുന്ന് ഭാഗങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മണിക്കാരംഭിച്ച കർഫ്യൂ രണ്ടുദിവസം തുടരും. കടുവയ്ക്കായുള്ള തിരച്ചില്‍ ഇന്നലെ രാത്രിയിലും തുടര്‍ന്നു. അതേസമയം ഇന്ന് പുലര്‍ച്ചെയും ആര്‍ആര്‍ടി അംഗങ്ങള്‍ കടുവയെ കണ്ടു

10 പേരടങ്ങുന്ന 4 സംഘങ്ങളായി തിരിഞ്ഞാണ് ഇന്ന് നടക്കുന്ന പരിശോധന. തറാട്ട്, മണിയന്‍ കുന്ന്, പഞ്ചാരക്കൊല്ലി മേഖലകളിലാണ് വിശദമായ തിരച്ചില്‍ നടക്കുന്നത്. 12 ലൈവ് സ്ട്രീം കാമറകള്‍ കൂടി സ്ഥാപിക്കും.

പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു 47കാരിയായ രാധ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. തണ്ടര്‍ബോള്‍ട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയില്‍ രാധയുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് രാധ. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കടുവയെ വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കുകയായിരുന്നു.
<br>
TAGS : TIGER ATTACK | WAYANAD
SUMMARY : Special mission to kill a man-eating tiger today.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *