വയനാടിന് പ്രത്യേക പാക്കേജ് ഉടന്‍; കേന്ദ്രം ഉറപ്പ് നല്‍കിയതായി കെ.വി. തോമസ്

വയനാടിന് പ്രത്യേക പാക്കേജ് ഉടന്‍; കേന്ദ്രം ഉറപ്പ് നല്‍കിയതായി കെ.വി. തോമസ്

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉടൻ സഹായം നല്‍കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രൊഫസർ കെ വി തോമസിനാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉറപ്പ് നല്‍കിയത്. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ് പറഞ്ഞു.

സമയബന്ധിതമായി നടപടികള്‍ പൂർത്തിയാക്കുമെന്ന് ധനകാര്യ മന്ത്രി പറഞ്ഞതായി കെ വി തോമസ് വ്യക്തമാക്കി. ദുരിതം അനുഭവിക്കുന്ന വിദ്യാർഥികളുടെയും കർഷകരുടെയും വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് നിർമല സീതാരാമൻ അറിയിച്ചതായി കെ.വി തോമസ് അറിയിച്ചു.

TAGS : KV THOMAS | WAYANAD LANDSLIDE
SUMMARY : Special package for Wayanad soon; K.V.Thomas said that the Center has assured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *