എയ്റോ ഇന്ത്യ; സന്ദർശകർക്ക് പ്രത്യേക പാർക്കിംഗ് ക്രമീകരണം

എയ്റോ ഇന്ത്യ; സന്ദർശകർക്ക് പ്രത്യേക പാർക്കിംഗ് ക്രമീകരണം

ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഭാഗമായി സന്ദർശകർക്ക് പ്രത്യേക പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തി. ഗാന്ധി കൃഷി വിജ്ഞാന കേന്ദ്ര (ജികെവികെ) കാമ്പസിനുള്ളിൽ ഒരേസമയം 5,000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കുമെന്ന് സിറ്റി പോലീസ് പറഞ്ഞു. കൂടാതെ, പാർക്കിംഗ് ഏരിയയിൽ നിന്ന് ഷോ വേദിയിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിന് സൗജന്യ ബിഎംടിസി ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗ് ഏരിയയിൽ നിന്ന് വേദിയിലേക്ക് ആളുകളെ എത്തിക്കുന്നതിന് 180 പ്രത്യേക ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗ് ഏരിയയിൽ കൂടുതൽ അഗ്നി സുരക്ഷാ നടപടികളും സജ്ജീകരിച്ചിട്ടുണ്ട്.

നഗരത്തിലെ പ്രധാന പത്ത് സ്ഥലങ്ങളിൽ നിന്ന് എയ്റോ ഇന്ത്യ നടക്കുന്ന വേദിയിലേക്ക് ബിഎംടിസി എസി ബസ് സർവീസും ഉണ്ടായിരിക്കും. വോൾവോ എസി ഉൾപ്പെടെയുള്ള ബസുകളാണ് യാത്രയ്ക്കായി ക്രമീകരിച്ചിട്ടുള്ളത്. കെംപെഗൗഡ ബസ് സ്റ്റേഷൻ (മജസ്റ്റിക്), ഹെബ്ബാൾ, ശിവാജിനഗർ, കെംഗേരി, ഐടിപിഎൽ, ബനശങ്കരി ബിഡിഎ കോംപ്ലക്സ്, വിജയനഗർ ടിടിഎംസി, ഓറിയോൺ മാൾ രാജാജിനഗർ, ഇലക്‌ട്രോണിക് സിറ്റിയിലെ ഇൻഫോസിസ് കാമ്പസ് തുടങ്ങിയ 10 സ്ഥലങ്ങളിൽ നിന്നാണ് എയ്‌റോ ഇന്ത്യ പ്രത്യേക ബസുകൾ സർവീസ് നടത്തുക.

TAGS: PARKING ARRANGEMENT
SUMMARY: Special Parking Arrangements in Bengaluru amid aero India

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *