ഉത്തേജക മരുന്നുകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന; ഒന്നര ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടിച്ചെടുത്തു

ഉത്തേജക മരുന്നുകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന; ഒന്നര ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: ഉത്തേജക മരുന്നുകൾ കണ്ടെത്താൻ ജിമ്മുകളിൽ പ്രത്യേക പരിശോധനയുമായി ആരോഗ്യവകുപ്പ്. 50 ജിമ്മുകളിൽ നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു. ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്താനാണ് പരിശോധന നടത്തിയത്.

ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകള്‍ അനധികൃതമായി ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയത്. ഈ ജിമ്മുകള്‍ക്കെതിരെ കേസെടുത്ത് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നതായും മന്ത്രി പറഞ്ഞു.
<BR>
TAGS : GYM | DRUGS
SUMMARY : Special testing for doping; Stimulant drugs worth one and a half lakh rupees were seized

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *