എറണാകുളത്തുനിന്ന് ഡൽഹിയിലേക്ക് സ്പെഷൽ ട്രെയിൻ

എറണാകുളത്തുനിന്ന് ഡൽഹിയിലേക്ക് സ്പെഷൽ ട്രെയിൻ

തിരുവനന്തപുരം: ഉത്സവകാലത്ത് യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. എറണാകുളത്തുനിന്ന് ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലേക്ക് വൺവേ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ (06061) അനുവദിച്ചു. എറണാകുളം ജംഗ്ഷനില്‍ നിന്നും ഏപ്രില്‍ 16ന് (ബുധന്‍) വൈകിട്ട് 06.05 ന് പുറപ്പെടുന്ന ട്രെയിന്‍ ഏപ്രില്‍ 18ന് (വെള്ളി) 08.35 ന് ഡല്‍ഹി ഹസ്രത് നിസാമുദ്ദീനില്‍ എത്തും.

ആലുവ, തൃശൂർ, പാലക്കാട്, പോത്തനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാഡി, റെനിഗുണ്ട, ഗുഡൂർ, ഓൻഗോലെ, വിജയവാഡ, വാറങ്കൽ, ബൽഹർഷ, നാഗ്പുർ, ഇറ്റാർസി, ഭോപ്പാൽ, ബിന, ജാൻസി, ഗ്വാളിയോർ, ആഗ്ര, മഥുര എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

20 സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ എന്നിവയാണ് ഉണ്ടാവുക.
<br>

TAGS : SPECIAL TRAIN
SUMMARY : Special train from Ernakulam to Delhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *