മംഗളൂരുവില്‍ നിന്നും ബെംഗളൂരുവിലേക്ക് കണ്ണൂര് വഴി ഇന്നും നാളെയും സ്പെഷ്യൽ ട്രെയിൻ

മംഗളൂരുവില്‍ നിന്നും ബെംഗളൂരുവിലേക്ക് കണ്ണൂര് വഴി ഇന്നും നാളെയും സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ഹാസനിലെ സക്ലേശ് പുരയിൽ മണ്ണിടിച്ച് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ യാത്രാക്ലേശം പരിഹരിക്കുന്നതിൻ്റെ ഭാഗമായി മംഗളൂരുവില്‍ നിന്നും കണ്ണൂർ വഴി ബെംഗളൂരുവിലേക്ക് 2 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. മഡ്ഗാവ്, കാർവാർ എന്നിവിടങ്ങളിൽ നിന്നും ഇന്നും നാളെയുമായി രണ്ട് വൺവേ ട്രെയിനുകളാണ് താത്കാലികമായി സർവീസ് നടത്തുക. മംഗളൂരു- കണ്ണൂർ – കോഴിക്കോട്, ഷൊർണൂർ – പാലക്കാട് -സേലം വഴിയാണ് സർവീസ് നടത്തുക.
ട്രെയിൻ നമ്പർ: 01696: ചൊവ്വാഴ്ച വൈകിട്ട് 4.40 ന് മഡ്ഗാവിൽ നിന്നും പുറപ്പെട്ട് നാളെ വൈകിട്ട് 3.30ന് ബെംഗളൂരുവിലെക്ക് എത്തും.
ട്രെയിൻ നമ്പർ : 01656 : കാർവാർ- യശ്വന്തപുര നാളെ രാവിലെ 5.30ന് കാർവാറിൽ നിന്നും പുറപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ 2.15 ന് യശ്വന്തപുരയിലേക്ക് എത്തിചേരും.
<BR>
TAGS : RAILWAY | SPECIAL TRAIN
SUMMARY : Special train from Mangaluru to Bengaluru via Kannur today and tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *