പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; കായിക പരിശീലകനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; കായിക പരിശീലകനെതിരെ കേസ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കായിക കോച്ചിനെതിരെ കേസ്. മാണ്ഡ്യ പാണ്ഡവപുര താലൂക്കിലെ യോഗേഷ് ആണ് പ്രതി. താലൂക്കിലെ സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥിനികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. സംഭവം പുറത്ത് പറഞ്ഞാൽ പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഇരയായ നാല് പെൺകുട്ടികളുടെ രക്ഷിതാക്കൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് കത്തെഴുതുകയും പ്രതി യോഗേഷിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ശിശു സംരക്ഷണ ഓഫീസർ കത്ത് പോലീസിന് കൈമാറുകയായിരുന്നു. കത്തിൻ്റെ അടിസ്ഥാനത്തിൽ ശിശുസംരക്ഷണ സമിതി ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി മറ്റ്‌ പെൺകുട്ടികളുമായി സംസാരിച്ചു.

പരാതിക്കാരെ കൂടാതെ മറ്റ് പെൺകുട്ടികളെയും യോഗേഷ് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പിന്നീട് കണ്ടെത്തി. അതേസമയം യോഗേഷ് അംഗീകൃത കായിക കോച്ച് അല്ലെന്നും, സ്കൂളിലെ മുൻ വിദ്യാർഥി ആണെന്നും സ്കൂൾ അധികൃതർ വെളിപ്പെടുത്തി. യോഗേഷിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

TAGS: KARNATAKA | POCSO CASE
SUMMARY: Sports trainer booked on charges of assaulting minors

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *