ശ്രീനാരായണഗുരു മഹാസമാധി ദിനാചാരണം

ശ്രീനാരായണഗുരു മഹാസമാധി ദിനാചാരണം

ബെംഗളൂരു:  ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 97-മത് മഹാസമാധിദിനമായ സെപ്റ്റംബര്‍ 21ന്  അള്‍സൂരു, മൈലസാന്ദ്ര, സര്‍ജാപുര എന്നീ ഗുരുമന്ദിരങ്ങളിലായി മഹാസമാധി ദിനം ആചരിക്കുന്നു. ഗുരുമന്ദിരങ്ങളിലെ പ്രഭാതപൂജകള്‍ക്ക് ശേഷം രാവിലെ 9.30 ന് ചടങ്ങുകള്‍ ആരംഭിക്കും, തുടര്‍ന്ന് ഗുരുദേവകൃതികളുടെ പാരായണം, ഗുരുപൂജ, പുഷ്പാഞ്ജലി, അഖണ്ഡനാമജപം, മഹാസമാധിപൂജ, കലശാഭിഷേകം, പൂമൂടല്‍, കഞ്ഞിവീഴ്ത്തല്‍, എന്നിവ ഉണ്ടായിരിക്കുന്നതാണ്.

അള്‍സൂരു ഗുരുമന്ദിരത്തില്‍ ചെറുവള്ളില്‍ വിപിന്‍ ശാന്തി, സുരേഷ്, ഉമേഷ്, മൈലസാന്ദ്ര ഗുരുമന്ദിരത്തില്‍ സുജിത്ത് ശാന്തി, രമാകാന്ത് ശാന്തി, മനോജ് എസ് എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കും. സമിതി ഭാരവാഹികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും. മഹാസമാധി പൂജയ്ക്ക് ശേഷം ഗുരുമന്ദിരം അന്നേ ദിവസത്തേക്കു അടയ്ക്കുന്നതാണെന്നും സമിതി ജനറല്‍ സെക്രട്ടറി ശ്രീ എം കെ രാജേന്ദ്രന്‍ അറിയിച്ചു.
<br>
TAGS : RELIGIOUS | SREE NARAYANA SAMITHI

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *