മൂന്ന് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്ത് ശ്രീലങ്ക

മൂന്ന് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്ത് ശ്രീലങ്ക

രാമനാഥപുരം: ശ്രീലങ്കൻ നാവിക സേന വീണ്ടും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി. തമിഴ്നാട്ടില്‍ നിന്നുള്ള 34 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്. ബോട്ടുകളും പിടിയിലായ മത്സ്യത്തൊഴിലാളികളും ഇരണാതീവിലേക്ക് കൊണ്ടുപോയി. ഇവരെ നിയമനടപടികള്‍ക്കായി കിളിനോച്ചി ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടറേറ്റിന് കൈമാറി.

സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. തലൈമന്നാറിന് വടക്ക് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകളെ തടയാൻ ശ്രീലങ്കൻ നാവികസേനയുടെ നോർത്തേണ്‍ നേവല്‍ കമാൻഡും കോസ്റ്റ് ഗാർഡും ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റും നോർത്ത് സെൻട്രല്‍ നേവല്‍ കമാൻഡിൻ്റെ ഇൻഷോർ പട്രോള്‍ ക്രാഫ്റ്റും വിന്യസിച്ചിരുന്നു.

2025-ല്‍ ശ്രീലങ്കൻ നാവികസേന 6 ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടി 52 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.

TAGS : SRILANKA
SUMMARY : Sri Lanka seizes three Indian fishing boats

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *