ശ്രീലങ്കൻ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ ചുമതലയേറ്റു

ശ്രീലങ്കൻ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ ചുമതലയേറ്റു

ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ 16ാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. എൻപിപി എംപിയായ ഹരിണി അധ്യാപികയും സാമൂഹികപ്രവർത്തകയുമാണ്. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി.

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജനതാ വിമുക്തി പെരമുനെ പാർട്ടി നേതാവ് അനുര കുമാര ദിസനായകെ ചുമതലയേറ്റതിന് പിന്നാലെ ദിനേശ് ഗുണവ‍ർധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്റ് ഹരിണിയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു.

TAGS : SRILANKA | PRIME MINiSTER
SUMMARY : Sri Lankan Prime Minister Dr. Harini Amarasurya took charge

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *