ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി

ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി

ബെംഗളൂരു : ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ രണ്ട് ദിവസം നീണ്ട 16-ാം ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി. രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതു മുതൽ ശ്രീമുത്തപ്പൻ തിരുമുടിയണിയൽ, തിരുവപ്പന, കലശപ്രദക്ഷിണം, താല പ്രദക്ഷിണം എന്നിവ നടന്നു. സാംസ്കാരിക സമ്മേളനം,  എ.ഡി.ജി.പി. ശ്രീജിത്തിന്റെ പ്രഭാഷണം, പന്തളം ബാലൻ, ദുർഗാ വിശ്വനാഥ്, ആഷിമാ മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഭക്തിഗാനസുധ എന്നിവയും ഉണ്ടായിരുന്നു, രാത്രി 10.30-ന് തിരുമുടിയഴിക്കൽ നടന്നു.  രണ്ട് ദിവസങ്ങളിലായി മഹാ അന്നദാനവും ഉണ്ടായിരുന്നു.

ഉത്സവത്തിനോടനുബന്ധിച്ച് നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പില്‍ താഴെ പറയുന്നവര്‍ വിജയികളായി.

  • ബമ്പർ സമ്മാനം – 12345 – അജി കുമാർ ബൈരതി
  • ഒന്നാം സമ്മാനം – 15040 – ആദർശ് കെ
  • രണ്ടാം സമ്മാനം – 19351 – ഗിരീഷ്
  • മൂന്നാം സമ്മാനം – 20211 – ത്യാഗരാജ് ഹെബ്ബാൾ
  • നാലാം സമ്മാനം – 852 – അഭിഷേക്
  • അഞ്ചാം സമ്മാനം – 19076 – മനോഹരൻ കെ കെ ചെറുപറമ്പ്
  • ആറാം സമ്മാനം – 444 – നിജിഷ് വി ഹൊറമാവ്
  • ഏഴാം സമ്മാനം – 20063 – ബാലസുബ്രഹ്മണ്യം കാസറഗോഡ് 
  • എട്ടാം സമ്മാനം – 5630 – അഖിലേഷ് കടവത്തൂർ
  • ഒമ്പതാം സമ്മാനം – 16106 – രോഹിത്
  • പത്താം സമ്മാനം – 12687 – ജിത്തു പൊയിലൂർ

കല്യാൺനഗർ ഹൊരമാവ് അഗ്‌റ റെയിൽവേ ഗേറ്റിന് സമീപം തയ്യാറാക്കിയ ഉത്സവനഗരിയിലാണ് തിരുവപ്പന മഹോത്സവം നടന്നത്. ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് ഭാരവാഹികളും ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളും നേതൃത്വം നല്‍കി.
<br>
TAGS : SRI MUTHAPPAN SEVA SMITHI TRUST

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *