ശ്രുതിക്ക് ആറുമാസത്തേക്ക് മാസം 15,000 രൂപ വീതം നല്‍കും: രാഹുല്‍ മാങ്കൂട്ടത്തില്‍

ശ്രുതിക്ക് ആറുമാസത്തേക്ക് മാസം 15,000 രൂപ വീതം നല്‍കും: രാഹുല്‍ മാങ്കൂട്ടത്തില്‍

വയനാട്: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രുതിക്ക് ആറുമാസത്തേക്ക് മാസം 15,000 രൂപ വീതം നല്‍കാമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ആശുപത്രി വിട്ട ശ്രുതിക്ക് ആറു മാസത്തേക്ക് ജോലിക്ക് പോകാനാകില്ല. ഈ സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

”ആറ് മാസത്തേക്കുള്ള ശ്രുതിയുടെ വീട്ടിലെ ചെലവുകള്‍ക്കായി 15,000 രൂപ എല്ലാ മാസവും എത്തിക്കാനുള്ള സംവിധാനം ചെയ്യാം. മാസം 15,000 രൂപ അവരുടെ അക്കൗണ്ടില്‍ ഇട്ടു കൊടുക്കാം. അതിനപ്പുറം എന്തെങ്കിലും ആവശ്യം ശ്രുതിക്കുണ്ടെങ്കില്‍ അതും ചെയ്യാന്‍ തയ്യാറാണ്..” – രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. വയനാടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും പിന്നീട് വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും ശ്രുതിക്ക് നഷ്ടപ്പെട്ടിരുന്നു.

TAGS : RAHUL GANDHI | CONGRESS
SUMMARY : Shruti will be paid Rs 15,000 per month for six months: Rahul in Mankoottathil

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *