എസ്.എസ്.എൽ.സി മിഡ്‌ടേം പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നു

എസ്.എസ്.എൽ.സി മിഡ്‌ടേം പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നു

ബെംഗളൂരു: എസ്.എസ്.എൽ.സി മിഡ്‌ടേം പരീക്ഷയുടെ ചോദ്യപേപ്പറുകൾ സമൂഹ മാധ്യമങ്ങൾ വഴി ചോർന്നു. ചിത്രദുർഗയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച പരീക്ഷയുടെ കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, സയൻസ് ചോദ്യപേപ്പറുകളാണ് ചോർന്നത്. പരീക്ഷ തീയതിക്ക് ഒരു ദിവസം മുമ്പ് ചോദ്യപേപ്പർ വിദ്യാർഥികളുടെ വാട്സാപ്പ് ഗ്രൂപുകളിൽ പ്രചരിക്കുകയായിരുന്നു.

ചോർന്ന ചോദ്യപേപ്പറുകൾ വെള്ളിയാഴ്ച അർദ്ധരാത്രി ടെലഗ്രാമിലും, യൂട്യൂബിലും പ്രചരിച്ചിരുന്നു. ഇതേതുടർന്ന് കർണാടക സ്‌കൂൾ എക്സാമിനേഷൻ ആൻഡ് അസസ്‌മെൻ്റ് ബോർഡ്‌ പോലീസിന് പരാതി നൽകി. സംഭവത്തിൽ കർശന നടപടി എടുക്കുമെന്നും പുതിയ ചോദ്യപേപ്പർ ഉടൻ തയ്യാറാക്കുമെന്നും ബോർഡ്‌ അറിയിച്ചു.

TAGS: KARNATAKA | PAPER LEAK
SUMMARY: SSLC midterm exam question papers leaked, students panics

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *