എസ്.എസ്.എൽ.സി പരീക്ഷ ഫലം: മികച്ച വിജയം സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി സ്‌കൂളുകൾ

എസ്.എസ്.എൽ.സി പരീക്ഷ ഫലം: മികച്ച വിജയം സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി സ്‌കൂളുകൾ

ബെംഗളൂരു : കർണാടകയിലെ എസ്.എസ്.എൽ.സി. പരീക്ഷ ഫലം പുറത്തുവന്നപ്പോള്‍ മികച്ച വിജയവുമായി ബെംഗളൂരുവിലെ മലയാളി സ്‌കൂളുകൾ. കൈരളി നിലയം സ്കൂൾ, കൈരളി നികേതൻ ഹൈസ്കൂൾ, ജൂബിലി സ്കൂൾ, മഡോണ സ്‌കൂൾ തുടങ്ങിയ സ്‌കൂളുകളെല്ലാം മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. ഒട്ടേറെ വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ഷൻ നേടി.

വിമാനപുരം കൈരളി കലാ സമിതിക്ക് കീഴിലുള്ള കൈരളി നിലയം സ്‌കൂൾ 99.34 ശതമാനം വിജയം കരസ്ഥമാക്കി. 152 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 25 പേർക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു. എം. മുക്ത (95.04%), സി.എസ്. ദീപിക (94.40%), എം. ഭൂമിക (91%), എസ്. ജീവൻ (91%), എ. അക്ഷയ് (90.50%) എന്നിവരാണ് കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികൾ.

ഇന്ദിരാനഗർ കൈരളി നികേതൻ സ്കൂളിലെ.പരീക്ഷയെഴുതിയ 145 വിദ്യാർഥികളിൽ 144 പേരും വിജയിച്ചു. 99.31 ശതമാനമാണ് വിജയം. 15 പേർക്ക് ഡിസ്റ്റിങ്ഷനും 95 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. എസ്. ഹരിപ്രിയ 99.96 ശതമാനം മാർക്ക്‌ നേടി സ്കൂളിൽ ഒന്നാമതെത്തി. പല്ലവി (95.68 ശതമാനം), മധു യാദവ് (94.56), ബൃന്ദ (94.4), അഞ്ജലി (91.52) എന്നിവർ ഉന്നതവിജയം സ്വന്തമാക്കി.

ജാലഹള്ളി അയ്യപ്പ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ദാസറഹള്ളി അയ്യപ്പ എജുക്കേഷൻ സെന്റർ ആൻഡ് പി.യു. കോളേജ് മികച്ചവിജയം നേടി. കെ.എസ്. നീരജ (97.28 ശതമാനം) സ്കൂളിൽ ഒന്നാംസ്ഥാനം നേടി. ഡി.എ. അനുഷ്‌ക (96.26), എസ്. മനോജ് ( 95.68) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. 30 വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ നേടി.

ഉദയനഗർ മഡോണ സ്കൂളിലെ 121 വിദ്യാർഥികളിൽ 120 പേരും ജയിച്ചു. 28 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. എസ്. കമൽ (97.6%), കെ.എസ്. അലീന (96.96%), എച്ച്. ധരണി (96.64%), സിമ്രൻ മൗര്യ (96.48%), കെ. ദർശൻ (96,32%), എസ്.ഹൻസിക (96,32%) എന്നിവർ മികച്ച മാർക്ക് നേടി.

വിജിനാപുര ജൂബിലി സ്കൂൾ 97.27 ശതമാനം വിജയം നേടി. 110 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 107 പേർ ജയിച്ചു. 600 മാർക്ക് നേടി അഭിഷേക് ദേവേന്ദ്ര ജെയിൻ ഒന്നാമതെത്തി. എ. സൈബ ഖാൻ (595 മാർക്ക്), ടസ്‌കീൻ ഫാത്തിമ (587 മാർക്ക്) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *