ഉഷ്ണതരംഗം; പ്രതിരോധ നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

ഉഷ്ണതരംഗം; പ്രതിരോധ നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്തെ വിവിധയടിങ്ങളിൽ മാർച്ച്‌ 19 വരെ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഈ ദിവസങ്ങളിൽ ചൂട് കൂടുമെന്നും, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായും ഐഎംഡി മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്നും ഉച്ചയ്ക്ക് 12നും 3നും ഇടയിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും വകുപ്പ് നിർദേശിച്ചു. താപനില ഉയരുന്നതിനാൽ, സർക്കാർ ഓഫീസുകളുടെ ജോലി സമയങ്ങളിൽ സർക്കാർ മാറ്റം വരുത്തിയേക്കാം. ഉദ്യോഗസ്ഥർ ഉച്ചകഴിഞ്ഞ് ഫീൽഡ് സന്ദർശനങ്ങൾ ഒഴിവാക്കണം. ജീവനക്കാർ ഉച്ചയ്ക്ക് 12നും 3നും ഇടയിൽ പുറത്തിറങ്ങരുത്. രാവിലെയോ വൈകുന്നേരമോ ജോലി ചെയ്യണം.

സ്കൂളുകളും സ്ഥാപനങ്ങളും മുൻകരുതലുകൾ എടുക്കണമെന്നും ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു നിർദ്ദേശിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ളവർ നന്നായി ഭക്ഷണം കഴിക്കുക, ശരീരത്തിൽ ജലാംശം നിലനിർത്തുക. ഇതു വഴി നിർജ്ജലീകരണം ഒഴിവാക്കുക. സർക്കാർ ആശുപത്രികളിൽ ചൂടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം പ്രത്യേക വാർഡ് ക്രമീകരിക്കും. സംസ്ഥാനത്ത് നിലവിൽ താപനില 42 ഡിഗ്രി സെൽഷ്യസ് (കലബുർഗി) വരെയാണ് ഉയർന്നിരിക്കുന്നത്.

TAGS: KARNATAKA | TEMPERATURE
SUMMARY: Karnataka heatwave alert, IMD issues warning, government urges caution

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *