ഇഡ്ഡലി തയ്യാറാക്കുന്നതിന് പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിക്കും; ആരോഗ്യ മന്ത്രി

ഇഡ്ഡലി തയ്യാറാക്കുന്നതിന് പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിക്കും; ആരോഗ്യ മന്ത്രി

ബെംഗളൂരു: ഇഡ്ഡലി തയ്യാറാക്കാൻ പ്ലാസ്റ്റിക് ഉപയോഗം പൂർണമായും നിരോധിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഇഡലികള്‍ ഉണ്ടാകുന്നതിനു ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്റുകളിൽ കാന്‍സറിന് കാരണമായേക്കുമെന്ന ഗുരുതര രസവസ്തുക്കൾ കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. അടുത്തിടെ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇഡ്ഡലികളിൽ പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയത്. പരിശോധനയിൽ 52 ഹോട്ടലുകളിലാണ് ഇത്തരത്തിൽ ഇഡ്ഡലി തയാറാക്കാനായി പോളിത്തീൻ ഷീറ്റ് ഉപയോഗിച്ചതായി കണ്ടെത്തിയത്.

ആവിയില്‍ ഇഡ്ഡലി തയാറാക്കിയ ശേഷം വൃത്തിയുള്ള കോട്ടൺ തുണികളില്‍ വെക്കുന്നതാണ് പരമ്പരാഗത രീതി. എന്നാൽ ചില ഹോട്ടലുകളും വഴിയോര കച്ചവടക്കാരും കോട്ടൺ തുണികൾക്ക് പകരം പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നുണ്ട്. ചൂടാകുമ്പോള്‍ ഇവ വിഘടിച്ച് ഹാനികരമായ കെമിക്കലുകള്‍ രൂപം കൊള്ളുകയും കാന്‍സറിന് ഉള്‍പ്പെടെ കാരണമാകുകയും ചെയ്യും. ഹോട്ടലുകളും തെരുവ് കച്ചവടക്കാരും ഇത്തരം രീതികൾ തുടരുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ രീതി പിന്തുടരുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യ നിർമ്മാണ പ്രക്രിയകളിൽ പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷാനടപടികളിലേക്ക് കടക്കുന്ന കാര്യവും പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA
SUMMARY: State bans using of plastics in idli making

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *