പട്ടിക ജാതിയിലുള്ളവർക്ക് ആഭ്യന്തര സംവരണത്തിന് മന്ത്രിസഭാ അനുമതി

പട്ടിക ജാതിയിലുള്ളവർക്ക് ആഭ്യന്തര സംവരണത്തിന് മന്ത്രിസഭാ അനുമതി

ബെംഗളൂരു: സംസ്ഥാനത്ത് പട്ടികജാതിക്കാർക്ക് (എസ്‌സി) ആഭ്യന്തര സംവരണം നൽകുന്നതിന് കർണാടക മന്ത്രിസഭ അനുമതി നൽകി. സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമായി പഠിക്കാൻ പ്രത്യേക കമ്മീഷൻ രൂപീകരിക്കുമെന്ന് നിയമകാര്യ മന്ത്രി എച്ച്. കെ. പാട്ടീൽ പറഞ്ഞു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴിലായിരിക്കും കമ്മീഷൻ രൂപീകരിക്കുക.

എസ്‌സി വിഭാഗത്തിൽ പെട്ടവർക്ക് ആഭ്യന്തര സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി സംഘടനകളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു. പട്ടികജാതി വിഭാഗങ്ങൾക്കിടയിലെ ആഭ്യന്തര സംവരണം സംബന്ധിച്ച സുപ്രീം കോടതിയുടെ സമീപകാല വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് പാട്ടീൽ പറഞ്ഞു.

മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയോട് സർക്കാർ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ വരാനിരിക്കുന്ന എല്ലാ റിക്രൂട്ട്‌മെൻ്റുകളും കുറഞ്ഞത് മൂന്ന് മാസത്തേക്ക് മാറ്റിവയ്ക്കാനും മന്ത്രിസഭ തീരുമാനിച്ചതായും പാട്ടീൽ അറിയിച്ചു.

 

TAGS: KARNATAKA | RESERVATION
SUMMARY: Karnataka govt gives nod to give internal reservation among SCs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *