ഐഎൻസി അംഗീകാരമില്ലാത്ത നഴ്സിംഗ് കോളേജുകളിൽ പഠിച്ചവർക്ക് തൊഴിൽ നിഷേധിക്കരുത്; ഹൈക്കോടതി

ഐഎൻസി അംഗീകാരമില്ലാത്ത നഴ്സിംഗ് കോളേജുകളിൽ പഠിച്ചവർക്ക് തൊഴിൽ നിഷേധിക്കരുത്; ഹൈക്കോടതി

ബെംഗളൂരു: ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (ഐഎൻസി) അംഗീകാരമില്ലാത്ത നഴ്സിംഗ് കോളേജുകളിൽ പഠിച്ചവർക്ക് തൊഴിൽ നിഷേധിക്കരുതെന്ന് കർണാടക ഹൈക്കോടതി. കാക്കനാട് സ്വദേശികളായ രണ്ട് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾ നെഞ്ചിന്റെ നിർദേശം. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ഇവർക്ക് കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നിഷേധിച്ചിരുന്നു. നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചരിത്ര വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ഐഎൻസി അംഗീകാരമില്ലാത്ത കോളേജുകളിൽ പഠിച്ചാലും അവരുടെ തൊഴിൽ രജിസ്ട്രേഷന്‍ നിഷേധിക്കരുതെന്ന് കോടതി ഉത്തരവിട്ടു.

കർണാടകയിലെ ചില സ്വകാര്യ കോളേജുകൾക്ക് നഴ്സിംഗ് കൗൺസിൽ അംഗീകാരമില്ലാത്തതോടെ ആയിരക്കണക്കിന് നഴ്സിംഗ് വിദ്യാർഥികൾക്ക് തൊഴിൽ നിഷേധിക്കപ്പെടുന്ന സാഹചര്യമുള്ളതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം നഴ്സിംഗ് കോളേജുകളിൽ പഠിച്ച് ജോലി പ്രതിസന്ധിയിലായ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമേകുന്നതാണ് സിംഗിൾ ബഞ്ച് വിധി. കോളേജിന് നഴ്സിംഗ് കൗൺസിൽ അംഗീകാരമില്ല എന്നത് കൊണ്ട് ജോലി നൽകാതിരിക്കുന്നത് അനീതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

രാജ്യത്ത് നിയമപരമായി പ്രവർത്തിക്കുന്ന ഏത് കോളേജിൽ നിന്ന് കിട്ടിയ ബിരുദവും രാജ്യത്തെമ്പാടും ബാധകമാകണന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.

 

TAGS: KARNATAKA HIGH COURT
SUMMARY: State nursing councils cannot refuse to register nurses who secure nursing degree from other States, Karnataka High Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *