മദ്യവില്പന; പുതുവർഷത്തലേന്ന് റെക്കോർഡ് ലാഭം കൊയ്ത് കർണാടക എക്സൈസ് വകുപ്പ്

മദ്യവില്പന; പുതുവർഷത്തലേന്ന് റെക്കോർഡ് ലാഭം കൊയ്ത് കർണാടക എക്സൈസ് വകുപ്പ്

ബെംഗളൂരു: പുതുവർഷത്തലേന്ന് മദ്യവില്പനയിൽ റെക്കോർഡ് ലാഭവുമായി കർണാടക എക്സൈസ് വകുപ്പ്. 2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കിനേക്കാൾ ഇരട്ടിയാണിത്. 2023 ഡിസംബർ 31-ന് ആകെ 193 കോടി രൂപയാണ് എക്സൈസ് വകുപ്പിന് മദ്യവിൽപ്പനയിലൂടെ കിട്ടിയത്.

വകുപ്പിന്‍റെ കീഴിലുള്ള മദ്യവിൽപനശാലകളിൽ നിന്ന് വിവിധ എംആർപി കടകളിൽ നിന്നും വാങ്ങിയത് ഉൾപ്പടെയുള്ള കണക്കാണ് പുറത്ത് വന്നത്. ഏറ്റവും കൂടുതൽ വിറ്റ് പോയത് ബിയർ ബോക്സുകളാണ്. കഴിഞ്ഞ വെള്ളിയാഴ്ചയും റെക്കോഡ് മദ്യവിൽപ്പനയാണ് നടന്നത്. പ്രതിദിനം 100 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 408.58 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ ബജറ്റിൽ കർണാടക സർക്കാർ മദ്യത്തിന്‍റെ എക്സൈസ് തീരുവ കൂട്ടിയിരുന്നു. ഇത് മദ്യവിൽപ്പനയിൽ ലാഭമുണ്ടാക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ്സ് അസോസിയേഷൻ ചീഫ് സെക്രട്ടറി ബി ഗോവിന്ദരാജു പറഞ്ഞു.

TAGS: KARNATAKA | LIQUOR
SUMMARY: KSBCL rakes in Rs 308 crore in a few hours on Tuesday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *