വാണിജ്യ ഉത്പന്നങ്ങൾക്ക് കന്നഡയിൽ ലേബലിംഗ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ

വാണിജ്യ ഉത്പന്നങ്ങൾക്ക് കന്നഡയിൽ ലേബലിംഗ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിൽ നിർമിക്കുന്ന എല്ലാ വ്യാവസായിക, വാണിജ്യ ഉൽപ്പന്നങ്ങളുടെയും പേരുകളും ഉപയോഗ നിർദ്ദേശങ്ങളും മറ്റ് ഭാഷകൾക്കൊപ്പം കന്നഡയിലും നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ. നിയമം കർശനമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ജില്ലാ ഭരണകൂടങ്ങളോട് സർക്കാർ നിർദേശിച്ചു. നിയമം സർക്കാർ, സ്വകാര്യ മേഖലകൾക്ക് ബാധകമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

സംസ്ഥാനത്തെ സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് നിര്‍മിക്കുന്ന ചരക്കുകളുടേയും സാധനങ്ങളുടേയും പാക്കറ്റില്‍ നിലവിൽ ഇംഗ്ലിഷ് ഭാഷയാണുള്ളത്. എന്നാൽ ഇനിമുതല്‍ ഇവയിലെല്ലാം കന്നഡയിലും വിവരങ്ങൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ദിവസേന കന്നഡ ഭാഷ ഉപയോഗിക്കുന്ന വിധത്തില്‍ കര്‍ണാടകയില്‍ ഭാഷയ്ക്കായി അന്തരീക്ഷമൊരുക്കുമെന്നും ഇത് ഭാഷയ്ക്ക് നല്‍ക്കുന്ന ആദരവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

TAGS: KANNADA
SUMMARY: Karnataka mandates Products Must Have Kannada Name, Usage Instructions, Government

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *