സ്വകാര്യ സ്വത്തുക്കൾ പിടിച്ചെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല; സുപ്രീം കോടതി

സ്വകാര്യ സ്വത്തുക്കൾ പിടിച്ചെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല; സുപ്രീം കോടതി

ന്യൂഡൽഹി: പൊതുനന്മയുടെ പേരിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും പിടിച്ചെടുക്കാൻ സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായ അധികാരമില്ലെന്ന് സുപ്രീം കോടതി. പ്രത്യേക സന്ദർഭങ്ങളിൽ മാത്രമേ സംസ്ഥാനങ്ങൾക്ക് സ്വകാര്യ സ്വത്ത് അവകാശപ്പെടാനാവൂ എന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് ചൊവ്വാഴ്ച വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ബി.വി.നാഗരത്ന, ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് രാജേഷ് ബിന്ദാൽ, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 39(ബി) പ്രകാരം പൊതുജനങ്ങളുടെ സേവനത്തിനായി വിതരണം ചെയ്യാൻ സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ വിഭവങ്ങളും സംസ്ഥാനത്തിന് ഏറ്റെടുക്കാം എന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ മുൻ നിലപാട് പുതിയ ബെഞ്ച് അസാധുവാക്കി.

TAGS: NATIONAL | SUPREME COURT
SUMMARY: State govts doesnt have authority to attach private properties says supreme court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *