കർണാടകയിലെ അവസാന മാവോയിസ്റ്റ് കൊത്തെഹൊണ്ട രവി പോലീസിൽ കീഴടങ്ങി

കർണാടകയിലെ അവസാന മാവോയിസ്റ്റ് കൊത്തെഹൊണ്ട രവി പോലീസിൽ കീഴടങ്ങി

ബെംഗളൂരു: സംസ്ഥാനത്തെ അവസാന മാവോയിസ്റ്റ് കൊത്തെഹൊണ്ട രവി പോലീസിൽ കീഴടങ്ങി. വിവിധ കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന രവി ശൃംഗേരിക്കടുത്തുള്ള നെമ്മാർ വനമേഖലയിൽ നിന്നാണ് പോലീസിന് മുമ്പാകെ കീഴടങ്ങിയത്. നേരത്തേ പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ഗ്രൂപ്പുകളിൽ നിന്ന് അഭിപ്രായഭിന്നതകൾ മൂലം വിട്ട് പോയ നേതാവാണ് രവി.

ദീർഘകാലമായി ഒളിവിലായിരുന്ന തൊമ്പാട്ട് ലക്ഷ്മിയെന്ന നക്സൽ അനുഭാവിയും ഞായറാഴ്ച പോലീസിൽ കീഴടങ്ങും. ചിക്കമഗളുരുവിൽ വെച്ച് കീഴടങ്ങാമെന്ന് അവർ അറിയിച്ചതായി പോലീസ് വ്യക്തമാക്കി. ഇതോടെ കർണാടകയെ പൂർണ നക്സൽ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

TAGS: KARNATAKA | MAOIST
SUMMARY: Last maoist in state kotehonda Ravi surrenders

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *