കർണാടകയിൽ പോലീസ് കോൺസ്റ്റബിൾമാരുടെ യൂണിഫോമിൽ മാറ്റങ്ങൾ വരുത്തുന്നു

കർണാടകയിൽ പോലീസ് കോൺസ്റ്റബിൾമാരുടെ യൂണിഫോമിൽ മാറ്റങ്ങൾ വരുത്തുന്നു

ബെംഗളൂരു: കർണാടകയിൽ പോലീസ് കോൺസ്റ്റബിൾമാരുടെ യൂണിഫോമിൽ മാറ്റങ്ങൾ വരുത്തുന്നു. കോൺസ്റ്റബിൾമാർ ധരിക്കുന്ന നിലവിലുള്ള തൊപ്പികൾ മാറ്റാനാണ് ആഭ്യന്തര വകുപ്പ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ വെള്ളിയാഴ്ച യോഗം ചേരുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ജി. പരമേശ്വര പറഞ്ഞു.

നിലവിൽ പോലീസ് കോൺസ്റ്റബിൾ മാർ സ്ലോച്ച് തൊപ്പികളാണ് ധരിക്കുന്നത്. സ്ലോച്ച് തൊപ്പികൾ കോൺസ്റ്റബിൾമാർക്ക് ഗുണം ചെയ്യില്ലെന്നും റാലികളിലും കലാപങ്ങളിലും പോലീസിംഗിൽ ഏർപ്പെടുമ്പോൾ ഇവൻ പരിപാലിക്കാൻ പ്രയാസമാണെന്നും പോലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. സ്ലോച്ച് തൊപ്പികൾക്ക് പകരം പീക്ക് ക്യാപ്പുകൾ വേണമെന്നതാണ് പോലീസ് സേനയിലെ ആവശ്യം. കർണാടക സ്റ്റേറ്റ് റിസർവ് പോലീസിന്റെ (കെഎസ്ആർപി) സേനയിലെ ഉദ്യോഗസ്ഥരും, സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും കമാൻഡന്റുകളും യോഗത്തിന്റെ ഭാഗമാകും.

TAGS: KARNATAKA | POLICE
SUMMARY: Karnataka police constable uniform to undergo changes

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *