സ്വർണക്കടത്ത് കേസ്; പോലീസ് പ്രോട്ടോകോൾ ഓഫിസർക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘം

സ്വർണക്കടത്ത് കേസ്; പോലീസ് പ്രോട്ടോകോൾ ഓഫിസർക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘം

ബെംഗളൂരു: നടി രന്യ റാവുവുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് റാക്കറ്റിൽ പോലീസ് പ്രോട്ടോക്കോൾ ഓഫീസർമാർ  ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) റിപ്പോർട്ട്‌. ഇത് സംബന്ധിച്ച റിപ്പോർട്ട്‌ അന്വേഷണ സംഘം പ്രത്യേക കോടതിക്ക് നൽകി. ഈ വർഷം ജനുവരി മുതൽ റാവു 27 തവണ രന്യ ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ഏജൻസി കോടതിയെ അറിയിച്ചു.

കർണാടക സംസ്ഥാന പോലീസ് ഭവന, അടിസ്ഥാന സൗകര്യ വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ കെ രാമചന്ദ്ര റാവുവിന്റെ വളർത്തുമകളാണ് രന്യ. നിലവിൽ രാമചന്ദ്ര റാവുവിനെ നിർബന്ധിത അവധിയിലേക്ക് അയച്ചിട്ടുണ്ട്.

ഇതുവരെയുള്ള അന്വേഷണത്തിൽ സ്വർണ്ണം കള്ളക്കടത്തിന് ഉപയോഗിച്ച സങ്കീർണ്ണമായ രീതി, സുരക്ഷയെ മറികടക്കാൻ സംസ്ഥാന പോലീസ് പ്രോട്ടോക്കോൾ ഓഫീസറെ ഉപയോഗിക്കുന്നത്, ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് സ്വർണം വാങ്ങുന്നതിനായി ഫണ്ട് കൈമാറുന്നതിനുള്ള ഹവാല ഇടപാട്, വലിയ സംഘത്തിന്റെ പങ്കാളിത്തം എന്നിവ കണ്ടെത്തിയിട്ടുണ്ടെന്ന് ഡിആർഐ സംഘം പറഞ്ഞു.

TAGS: BENGALURU
SUMMARY: State police protocol officer involved in gold smuggling case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *