സംസ്ഥാന സ്കൂള്‍ കലോത്സവം; സ്വര്‍ണകിരീടം തൃശൂരിന്

സംസ്ഥാന സ്കൂള്‍ കലോത്സവം; സ്വര്‍ണകിരീടം തൃശൂരിന്

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലാമത്സരത്തില്‍ 1008 പോയിൻ്റുമായി തൃശൂർ ജില്ല ഒന്നാമതെത്തി സ്വർണക്കപ്പ് കരസ്റ്റമാക്കി. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് തൃശൂർ ജില്ല ഈ നേട്ടം കൈവരിക്കുന്നത്. 1999 കൊല്ലം കലോത്സവത്തിലാണ് തൃശൂർ അവസാനമായി സ്വർണകപ്പ് നേടിയത്.

1007 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. നിലവിലെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഹൈസ്കൂള്‍ വിഭാഗം സ്കൂളുകളുടെ വിഭാഗത്തില്‍ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂള്‍ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു. 171 പോയിന്റാണ് ഗുരുകുലം നേടിയത്. രണ്ടാം സ്ഥാനത്ത് കാർമല്‍ ഹയർസെക്കൻഡറി സ്കൂള്‍ വഴുതക്കാടാണ്.

ഇത്തവണ 25 വേദികളിലായാണ് കലയുടെ അരങ്ങുണന്നത്. മുഖ്യവേദിയായ സെൻട്രല്‍ സ്റ്റേഡിയത്തില്‍ (എംടി – നിള) ആണ് സമാപന സമ്മേളനം നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജേതാക്കള്‍ക്കുള്ള സ്വർണക്കപ്പും മാധ്യമ പുരസ്കാരങ്ങളും മന്ത്രി വി.ശിവൻകുട്ടി സമ്മാനിക്കും.

TAGS : LATEST NEWS
SUMMARY : State School Arts Festival Gold Crown for Thrissur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *