സംസ്ഥാന സ്കൂൾ കായികമേള ഇന്നു മുതൽ കൊച്ചിയിൽ; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കാൻ പദ്ധതിയിട്ട് കൊച്ചി മെട്രോ

സംസ്ഥാന സ്കൂൾ കായികമേള ഇന്നു മുതൽ കൊച്ചിയിൽ; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കാൻ പദ്ധതിയിട്ട് കൊച്ചി മെട്രോ

കൊ​ച്ചി: കൗ​മാ​ര കാ​യി​ക മാ​മാ​ങ്ക​ത്തി​ന് ഇ​ന്ന് തു​ട​ക്കം. ഭി​ന്ന​ശേ​ഷി​ക്കാ​രും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള കാ​യി​ക താ​ര​ങ്ങ​ളു​മു​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന ഒ​ളി​മ്പി​ക്സ് മാ​തൃ​ക​യി​ലു​ള്ള ‘കേ​ര​ള സ്കൂ​ൾ കാ​യി​ക​മേ​ളയ്ക്ക് ഇന്ന്  കൊ​ച്ചിയില്‍ വി​സി​ൽ മു​ഴ​ങ്ങും. വൈകിട്ട്‌ നാലിന്‌ ഉദ്‌ഘാടനച്ചടങ്ങ്‌ ആരംഭിക്കും. കലൂര്‍ സ്റ്റേഡിയമാണ് കായികമേളയുടെ ഉദ്ഘാടന വേദി. 39 ഇനങ്ങളിലായി 2400 ഓളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കാനായി എറണാകുളത്തെത്തുന്നത്. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള എട്ട് സ്‌കൂളുകളും പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സ്കൂളുകൾ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പങ്കെടുക്കുന്നത്.

മേളയുടെ ബ്രാൻഡ്‌ അംബാസഡർ പി ആർ ശ്രീജേഷ്‌ ദീപശിഖ കൊളുത്തും. വ്യവസായമന്ത്രി പി രാജീവ്‌ അധ്യക്ഷനാകും. 11ന്‌ നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റ്‌ നേടുന്ന ജില്ലക്ക്‌ മുഖ്യമന്ത്രി എവർറോളിങ് ട്രോഫി സമ്മാനിക്കും.

സംസ്ഥാന സ്‌കൂള്‍ കായികമേളക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൊച്ചി മെട്രോ സൗജന്യ യാത്രയൊരുക്കും. കായികമേള തുടങ്ങുന്ന അഞ്ചാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെ ദിവസവും 1000 കുട്ടികള്‍ക്ക് സൗജന്യ യാത്രയൊരുക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. എറണാകുളം കലക്ടര്‍ എന്‍ എസ്‌ കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്.
<br>
TAGS : KERALA STATE SCHOOL SOPRTS MEET | KOCHI
SUMMARY : State School Sports Festival in Kochi from today

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *