തീർത്ഥാടന കേന്ദ്രങ്ങളിലെ ജലാശയങ്ങൾക്ക് സമീപം ഷാംപൂ, സോപ്പ് വിൽപന നിരോധിച്ചേക്കും

തീർത്ഥാടന കേന്ദ്രങ്ങളിലെ ജലാശയങ്ങൾക്ക് സമീപം ഷാംപൂ, സോപ്പ് വിൽപന നിരോധിച്ചേക്കും

ബെംഗളൂരു: തീർത്ഥാടന കേന്ദ്രങ്ങൾക്ക് സമീപമുള്ള നദികൾ, തടാകങ്ങൾ തുടങ്ങിയ ജലാശയങ്ങൾക്ക് 500 മീറ്ററിനുള്ളിൽ സോപ്പുകളുടെയും ഷാംപൂവിന്റെയും വിൽപ്പന ഉടൻ നിരോധിക്കുമെന്ന് വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ബി ഖന്ദ്രെ അറിയിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിച്ചേക്കും. ക്ഷേത്രങ്ങൾക്ക് സമീപമുള്ള നദികളിൽ സന്ദർശിക്കുന്ന ഭക്തർ കുളിക്കുകയും ഷാംപൂ പാക്കറ്റുകൾ, കവറുകൾ, ഉപയോഗിക്കാത്ത സോപ്പുകൾ എന്നിവ പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്.

ഇത് പരിസ്ഥിതിക്കും ജലാശയങ്ങൾക്കും ദോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. തീർത്ഥാടന കേന്ദ്രങ്ങളിലെ നദി, തടാകം, ടാങ്ക്, കല്യാണി എന്നിവയിൽ നിന്ന് 500 മീറ്ററിനുള്ളിൽ സോപ്പുകൾ, ഷാംപൂ, മറ്റ് മലിനീകരണം ഉണ്ടാക്കുന്ന വസ്തുക്കൾ എന്നിവയുടെ വിൽപ്പന നിയന്ത്രിക്കും. നിരവധി തീർത്ഥാടന കേന്ദ്രങ്ങളിൽ ഇത്തരത്തിൽ ആളുകൾ വസ്ത്രങ്ങൾ, സോപ്പുകൾ മറ്റ്‌ വസ്തുക്കൾ ഉപേക്ഷിക്കുന്നതായി പരാതികൾ ലഭിച്ചിരുന്നു. ഇതേതുടർന്നാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.

TAGS: KARNATAKA
SUMMARY: State to ban on sale of shampoo, soaps near rivers, lakes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *