സംസ്ഥാനത്ത് 25000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും; വമ്പൻ വ്യവസായ പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം

സംസ്ഥാനത്ത് 25000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും; വമ്പൻ വ്യവസായ പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം

ബെംഗളൂരു: സംസ്ഥാനത്ത് 25000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വമ്പൻ വ്യവസായ പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം. ശനിയാഴ്ച നടന്ന സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയുടെ 152-ാമത് യോഗത്തില്‍ ആണ് വിപുലമായ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 3500.86 കോടി രൂപയുടെ മൊത്തം നിക്ഷേപമുള്ള 69 പദ്ധതികള്‍ക്കാണ് അംഗീകാരം. പദ്ധതികള്‍ സംസ്ഥാനത്തൊട്ടാകെ ഏകദേശം 24954 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു.

3394 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മെഷീന്‍ ടൂള്‍ സെന്ററില്‍ 285 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍ ലിമിറ്റഡ് ആണ് പദ്ധതികളില്‍ പ്രധാനപ്പെട്ടത്. സോപ്പുകളുടെയും ഡിറ്റര്‍ജന്റുകളുടെയും നിര്‍മ്മാണത്തില്‍ 250 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡും പട്ടികയിലെ പദ്ധതികളില്‍ ഒന്നാണ്. ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് പാനീയ നിര്‍മ്മാണത്തില്‍ 249 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.

50 കോടി രൂപയില്‍ കൂടുതലുള്ള മൂലധന നിക്ഷേപമുള്ള 12 പദ്ധതികള്‍ ആണ് ഉള്ളത്. ഇതുവഴി വ്യാവസായിക നിക്ഷേപങ്ങള്‍ സുഗമമാക്കുന്നതിനും കര്‍ണാടകയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് വെളിവാകുന്നത് എന്ന് മന്ത്രി എം.ബി. പാട്ടീല്‍ പറഞ്ഞു.

TAGS: KARNATAKA
SUMMARY: State gets more investment this time for expansion of developmental Projects

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *