സംസ്ഥാനത്ത് ആദ്യമായി മൃഗസംരക്ഷണ കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങി ബിബിഎംപി

സംസ്ഥാനത്ത് ആദ്യമായി മൃഗസംരക്ഷണ കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: സംസ്ഥാനത്ത് ആദ്യമായി മൃഗസംരക്ഷണ കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങി ബിബിഎംപി. പരുക്കേറ്റതോ ഉപേക്ഷിക്കപ്പെട്ടതോ ആയ നായ, പൂച്ച ഉൾപ്പെടെയുള്ള മൃഗങ്ങളെ ചികിത്സിക്കുന്നതിനും, താമസിപ്പിക്കുന്നതിനും വേണ്ടി ഇത്തരം കേന്ദ്രങ്ങൾ ഉപയോഗിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ആദ്യഘട്ടത്തിൽ ദാസറഹള്ളി, ബെംഗളൂരു ഈസ്റ്റ്‌, വെസ്റ്റ് സോണുകളിലാണ് കേന്ദ്രങ്ങൾ ആരംഭിക്കുക.

ഇതിനായുള്ള വർക്ക്‌ ഓർഡർ ഇതിനകം നൽകിയിട്ടുണ്ടെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരാൽക്കർ വികാസ് പറഞ്ഞു. നിലവിലുള്ള അനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രങ്ങൾക്ക് പുറമെയാണ് പുതിയ സംരക്ഷണ കേന്ദ്രങ്ങൾ തുറക്കുന്നത്.

TAGS: BENGALURU | BBMP
SUMMARY: BBMP to start first animal rescue centre in state

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *