സംസ്ഥാനത്ത് മഴ ഇത്തവണ നേരത്തെ; ബെംഗളൂരുവിനും ആശ്വാസം

സംസ്ഥാനത്ത് മഴ ഇത്തവണ നേരത്തെ; ബെംഗളൂരുവിനും ആശ്വാസം

ബെംഗളൂരു: സംസ്ഥാനത്ത് ഇത്തവണത്തെ മഴക്കാലത്ത് പതിവിനേക്കാൾ കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ചൂടിൽ ഉരുകുന്ന ബെംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് ഇത് ഏറെ ആശ്വാസമാകും. മൺസൂണിന് മുൻപുള്ള മഴയ്ക്ക് മുമ്പേ തന്നെ ഏപ്രിൽ, മെയ് മാസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്നുമാണ് ഐഎംഡി അറിയിച്ചിട്ടുള്ളത്. മഴ ഇത്തവണ നേരത്തെ എത്തുന്നതോടെ കനത്ത ചൂടിൽ നിന്നും ജലക്ഷാമത്തിൽ നിന്നും ചെറിയൊരു മാറ്റം നഗരത്തിനു പ്രതീക്ഷിക്കാം.

കഴിഞ്ഞ ദിവസമാണ് സമീപകാലതെ ഏറ്റവും കൂടിയ താപനില ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്. 20 വർഷത്തിനിടയിലെ ഏറ്റവും കൂടിയ താപനില ഫെബ്രുവരി 17ന് നഗരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 35.9 ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയത്.

കഴിഞ്ഞ ആഴ്ചയിൽ 33 ഡിഗ്രിക്ക് മുകളിലാണ് നഗരത്തിൽ ചൂട് അനുഭവപ്പെട്ടത്. സാധാരണയേക്കാൾ 2.5 ഡിഗ്രി സെൽഷ്യസ് ആണ് ഇത്. മാർച്ച് ആകുമ്പോഴേയ്ക്കും ഇനിയും താപനില ഉയരുവാനുള്ള സാധ്യതയുണ്ട്.

അതേസമയം, ഫെബ്രുവരി അവസാനവും മാർച്ച് മാസവും മഴ ശക്തമാകാൻ സാധ്യതയുണ്ട്. ഇതോടെ താപനിലയിലും കുറവ് അനുഭവപ്പെടും. ഏപ്രിൽ, മെയ് മാസങ്ങളിൽ നല്ല മഴ ലഭിക്കും. എന്നാൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മഴ കുറഞ്ഞേക്കും.

TAGS: KARNATAKA
SUMMARY: State to recieve heavy rainfall this time early

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *