സ്ത്രീശാക്തീകരണം ലക്ഷ്യം; കർണാടകയിൽ അക്ക കഫെ ആൻഡ് കാന്റീൻ തുറക്കുമെന്ന് മുഖ്യമന്ത്രി

സ്ത്രീശാക്തീകരണം ലക്ഷ്യം; കർണാടകയിൽ അക്ക കഫെ ആൻഡ് കാന്റീൻ തുറക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് അക്ക കഫെ ആൻഡ് കാന്റീൻ തുറക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗ്രാമപഞ്ചായത്ത് സ്വയം സഹായ ഗ്രൂപ്പുകളുമായി സഹകരിച്ചാണ് ഇവ തുറക്കുക. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായാണിത്. ജില്ലാ, താലൂക്ക് പഞ്ചായത്ത് ഓഫീസ് പരിസരങ്ങളിലാണ് കാന്റീൻ തുറക്കുന്നത്.

പതിനാറാം സംസ്ഥാന ബജറ്റ് അവതരണ വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വനിതാ കർഷകരെ പിന്തുണയ്ക്കുന്നതിനായി എല്ലാ താലൂക്കുകളിലും സംയോജിത കാർഷിക ക്ലസ്റ്ററുകൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോഷകാഹാര വിതരണം ശക്തിപ്പെടുത്തുന്നതിനായി, സ്കൂളുകൾ, അങ്കണവാടികൾ, ഹോസ്റ്റലുകൾ എന്നിവയിലേക്ക് മുട്ടയും പച്ചക്കറികളും നൽകാൻ സ്വയം സഹായ ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കും. പ്രാദേശിക ടൂറിസവും സ്ത്രീകൾക്കിടയിൽ സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി, ഓരോ ജില്ലയിലും ഒരു കമ്മ്യൂണിറ്റി ടൂറിസം പദ്ധതിയും നടപ്പിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA
SUMMARY: K’taka govt. announces ‘Akka cafe’ canteen to empower women

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *