സ്റ്റാറ്റസിലും കുറച്ച് മ്യൂസിക് ആകാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

സ്റ്റാറ്റസിലും കുറച്ച് മ്യൂസിക് ആകാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

സ്റ്റാറ്റസിന്റെ കൂടെ മ്യൂസിക്കും ഇടാന്‍ സാധിക്കുന്ന തരത്തിലുള്ള അപ്‌ഡേഷനുമായി ജനപ്രിയ ചാറ്റിംഗ് ആപ്പായ വാട്‌സ്ആപ്പ്. സ്പോട്ടിഫൈയില്‍ നിന്നുള്ള ഒരു ഇന്റഗ്രേഷന്‍ വഴി സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ മ്യൂസിക് ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഈ അപ്‌ഡേഷന്‍ ഡെവലപ്പ് ചെയ്യുന്നത്. ഫീച്ചര്‍ ട്രാക്കര്‍ WABetaInfo അനുസരിച്ച്, വാട്‌സ്ആപ്പ് ഈ ടൂള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് വിവരം. ഇത് ഉപയോക്താക്കള്‍ക്ക് സ്പോട്ടിഫൈയില്‍ നിന്ന് വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലേക്ക് അവരുടെ പ്രിയപ്പെട്ട ട്രാക്കുകള്‍ നേരിട്ട് പങ്കിടാന്‍ അനുവദിക്കുന്നു.

നിലവില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ മ്യൂസിക് ഇടുന്നത് മറ്റേതെങ്കിലും ആപ്പുകളില്‍ നിന്നും എഡിറ്റ് ചെയ്തിട്ടാണ് എന്നാല്‍ ഈ ഫീച്ചര്‍ പ്രാവര്‍ത്തികമാക്കി കഴിഞ്ഞാല്‍ അതിന്റെ ആവശ്യമില്ല. iOS ആപ്പിനായുള്ള ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് 25.8.10.72-ല്‍ കാണുന്നത് പോലെ, ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിലേക്ക് സ്പോട്ടിഫൈ നേരിട്ട് കണക്ട് ചെയ്യാന്‍ സാധിക്കും.

WABetaInfo പങ്കിട്ട സ്‌ക്രീന്‍ഷോട്ടുകള്‍ അനുസരിച്ച്, പാട്ടിന്റെ പേര്, കലാകാരന്റെ പേര്, ആല്‍ബം കവര്‍ തുടങ്ങിയ അവശ്യ വിശദാംശങ്ങള്‍ ഉള്‍പ്പെടെ, പങ്കിടുന്ന ഗാനത്തിന്റെ പ്രിവ്യൂ ഇന്റഗ്രേഷന്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ, സ്വീകര്‍ത്താക്കള്‍ക്ക് സ്പോട്ടിഫൈയില്‍ ട്രാക്ക് പെട്ടെന്ന് തന്നെ ആക്സസ് ചെയ്യാന്‍ അനുവദിക്കുന്ന ‘പ്ലേ ഓണ്‍ സ്പോട്ടിഫൈ’ ഓപ്ഷനും ഉണ്ടാകും.

പുതിയ മ്യൂസിക്-ഷെയറിംഗ് സവിശേഷത വാട്ട്സ്ആപ്പിന്റെ സിഗ്‌നേച്ചര്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നിലനിര്‍ത്തുമെന്നും ഉദ്ദേശിച്ച സ്വീകര്‍ത്താക്കള്‍ക്ക് മാത്രമേ പങ്കിട്ട സ്റ്റാറ്റസ് കാണാന്‍ കഴിയൂ എന്നും WABetaInfo അഭിപ്രായപ്പെട്ടു.
<BR>
TAGS : WHATSAPP
SUMMARY : Status can also have some music; WhatsApp with new update

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *